അപ്പൂപ്പൻ കഥകൾ -1
google0555d5e664d143fd.html
ഒളിയാഴി (Oliyazhi) എന്ന കഥയും കവിതയും ചെറുലേഖനങ്ങളും നിറഞ്ഞ ഈ ഡിജിറ്റൽ ലോകത്തേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം!
പ്രകൃതിയെ സ്നേഹിച്ചും, ശാസ്ത്രവിചാരം നടത്തിയും, ആത്മീയ മൂല്യങ്ങളുടെയും തത്ത്വചിന്തകളുടെയും തണൽ മരങ്ങൾക്കിടയിലൂടെയുള്ള ഒരു സഞ്ചാരമാണിത്.
വലിയ വൈജ്ഞാനിക പുസ്തകങ്ങളിലും പുരാണങ്ങളിലും തത്ത്വചിന്താ ഗ്രന്ഥങ്ങളിലും ഒളിഞ്ഞിരിക്കുന്ന വലിയ സത്യങ്ങളെ പ്രകൃതിയുടെ മടിത്തട്ടിലിരുന്നും ശാസ്ത്രചിന്തകളുടെ ആകാശം തൊട്ടും കുട്ടികൾക്ക് എങ്ങനെ ലളിതമായി പറഞ്ഞുകൊടുക്കാം എന്ന ചിന്തയിൽ നിന്നാണ് ഈ ബ്ലോഗിന്റെ തുടക്കം.
തിരക്കുപിടിച്ച ഈ ലോകത്ത്, കുട്ടികളുടെ മനസ്സിൽ നന്മയുടെയും അറിവിന്റെയും ഉൾവെളിച്ചം പകർന്നു നൽകുക എന്നതാണ്, ഞങ്ങളുടെ ലക്ഷ്യം.
പ്രകൃതിയുടെയും മനുഷ്യന്റെയും നിലനിൽപ്പിന് ആവശ്യമായ ശാശ്വത മൂല്യങ്ങൾ കുട്ടികൾക്ക് മുന്നിൽ തുറന്നു വെച്ചും സ്വരാഷ്ട്രത്തിൻ്റെ പവിത്രമായ മണ്ണിൽ ചുവടുറപ്പിച്ചും, "ലോകം ഒരു കിളിക്കൂട്" എന്ന ഉദാത്തമായ സങ്കൽപ്പത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഒരു എളിയ പരിശ്രമമാണിത്.
തിരക്കുപിടിച്ച ഈ ആധുനിക ലോകം കാലത്തിന്റെ സൃഷ്ടിയാണ്; അതിനെ പഴിപറഞ്ഞ് സമയം കളയുന്നതിൽ അർത്ഥമുണ്ടോ എന്നറിയില്ല.
ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യന്റെ നന്മകളുടെ വേരറുത്തു എന്ന വാദങ്ങൾക്ക് മുന്നിൽ, അത് നൽകുന്ന മായിക സുഖങ്ങളുടെ നടുവിലിരുന്ന് കരയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ ജീവാത്മാക്കളാണ്,നാം..
മനുഷ്യന്റെ വികാസപാതയിൽ ശാസ്ത്രവും സാങ്കേതികവിദ്യയും മാത്രമല്ല, തത്ത്വചിന്തയും ആത്മീയ മൂല്യങ്ങളും ഒരുപോലെ കാവൽ വിളക്കായി, മുന്നിൽ, ജീവൻ്റെ പ്രയാണ പാതയിൽ,പ്രകാശത്തിൻ്റ തുമ്പപ്പൂക്കൾ ചൊരിഞ്ഞു നിൽപ്പുണ്ട്.
എല്ലാ അറിവുകളും മാനവവംശം നെഞ്ചിലേറ്റേണ്ട നവരത്നഹാരങ്ങളാണ്. അറിവിനെ കൈകാര്യം ചെയ്യുന്ന മനുഷ്യന്റെ ചിന്തകളും സങ്കൽപ്പങ്ങളും ഹൃദയവിശുദ്ധിയുടെ പരിമളം കൊണ്ട് സമ്പന്നമായാൽ, വിശ്വാത്മാവിന് മുന്നിൽ ഒന്ന് ശിരസ്സ് കുനിച്ചാൽ എവിടെയാണ് ഇച്ഛാ ശക്തിക്ക് ഊനം തട്ടുക എന്നറിയില്ല.
പക്ഷേ ഒന്ന് പറയാം,വിലാപം കൊണ്ട് കാലത്തിന് മുൻപിൽ ശിരസ്സ് കുനിക്കേണ്ടി വരില്ല.
അതെ, ശരിയായ അറിവിലേക്ക് ചുവടുവെക്കുകയാണെങ്കിൽ , അപ്പോൾ ഈ ലോകം എത്ര പ്രശാന്തസുന്ദരമായിരിക്കും!
അതെ, വരൂ കൂട്ടുകാരെ... വെളിച്ചത്തിന്റെ ഈ കടലിൽ നമുക്ക് മുങ്ങിക്കുളിക്കാം...അസതോമാ സദ്ഗമയ...തമസോമാ ജ്യോതിർഗമയ...
- ഒളിയാഴി
Comments
Post a Comment